
മാവേലിക്കര: ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശിയായ യുവതിയ്ക്ക് പത്തിയൂരിലെ ഭര്‍തൃവീട്ടില്‍ നിന്ന് ഏല്‍ക്കേണ്ടി വന്ന ക്രൂരപീഡനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തില്ലായെങ്കില്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തെത്തുമെന്ന് കണ്ണംമംഗലത്തെ കുടുംബശ്രീ പ്രവര്‍ത്തകരുടെ കൂട്ടായ്മ അറിയിച്ചു.
യുവതിയെ ഭര്തൃഗ്രഹത്തില്വച്ച് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ പട്ടിണിക്കിടുകയും പീഡിപ്പിക്കുകയും ചെയ്തുവരികായായിരുന്നു. സംഭവം അറിഞ്ഞ് അവിടെയെത്തിയ യുവതിയുടെ പിതാവിന്റെ മുന്നില്‍വച്ച് ഭര്‍തൃ പിതാവിന്റെ സഹോദരന് യുവതിയെ ഉപദ്രവിക്കുകയും ചെയ്തു. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ഉള്‍പ്പടെയുള്ള സംഘം എത്തിയാണ് യുവതിയെ ഭതൃവീട്ടില്‍ നിന്ന് മോചിപ്പിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. യുവതിയെ ക്രൂരമായി പീടിപ്പിച്ച യുവതിയുടെ ഭര്‍ത്താവ് പത്തിയൂര്‍ കുന്നത്ത് വീട്ടില്‍ മനുകോശി, ഭര്‍തൃപിതാവ് കോശി, ഭര്‍തൃമാതാവ് ഏലിയാമ്മ, ഭര്‍തൃപിതാവിന്റെ സഹോദരനും മിലട്ടറി ഉദ്യോഗസ്ഥനുമായ ജോണി എന്നിവര്‍ക്കെതിരെയാണ് പൊലിസില്‍ പരാതി നല്‍കിയിരുന്നത്.
പൊലിസ് യുവതിയുടെ രണ്ടര വയസുള്ള മകള്‍ ഉള്‍പ്പടെയുള്ളവരുടെ മൊഴിശേഖരണവും മറ്റും നടത്തിയിരുന്നു. എന്നാല്‍ സംഭവത്തിന് ശേഷം ദിവസങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നാണ് കുടുംബശ്രീ പ്രവര്‍ത്തകരുടെ ആരോപണം. സംഭവത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രദേശത്തെ മുഴുവന്‍ സ്ത്രീകളെയും അണിനിരത്തി പൊലിസ് സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പടെയുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പുക്കുമെന്ന് ഇവര്‍ മാവേലിക്കര മീഡിയസെന്ററില് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ കണ്ണമംഗലം എ.ഡി.എസ് പ്രസിഡന്റ് എല്‍.ബിന്ദു, സെക്രട്ടറി ഉഷ സുരേന്ദ്രന്, വൈസ് പ്രസിഡന്റ് എ.രമ, ബിന്ദു രാജേന്ദ്രന്, കെ.കനകമ്മ, സനുജ വേലായുധന് എന്നിവര്‍ പങ്കെടുത്തു.
Comments are closed for this post.