2022 September 30 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

യുവതിയുടെ കൊല: തുറിച്ചു നോട്ടം താക്കീതു ചെയ്തതിന്റെ പ്രതികാരമെന്ന് റിപ്പോര്‍ട്ട്

പൂനെ: പൂനെ ഇന്‍ഫോസിസിലെ ജീവനക്കാരിയായിരുന്ന രസിതയുടെ കൊലപാതകം തുറിച്ചു നോട്ടം താക്കീതു ചെയ്തതിന്റെ പ്രതികാരമെന്ന് സംശയിക്കുന്നതായി പൊലിസ്. കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അസി. കമ്മീഷണര്‍ വൈശാലി യാദവാണ് ഇക്കാര്യം വെളിപെടുത്തിയത്.

കമ്പനിയിലെ സുരക്ഷ ജീവനക്കാരനായ ബാബന്‍ സൈക്യ രസിലയെ തുറിച്ചു നോക്കിയതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ കഴിഞ്ഞ ദിവസം വാക്തര്‍ക്കമുണ്ടായിരുന്നതായി പറയുന്നു. ഇനിയിതാവര്‍ത്തിച്ചാല്‍ പരാതിപ്പെടുമെന്ന് രസിത ഇയാളെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

അവധി ദിനമായ ഞായറാഴ്ച തന്റെ പ്രൊജക്ട് പൂര്‍ത്തിയാക്കാനായ എത്തിയ രസിലയോട് തനിക്കെതിരെ പരാതി നല്‍കരുതെന്ന് ഇയാള്‍ ആവശ്യപ്പെടുകയും തര്‍ക്കങ്ങള്‍ക്കൊടുവില്‍ കൊലപ്പെടുത്തുകയുമായിരുന്നുവെന്നുമാണ് പൊലിസ് പറയുന്നത്.

കൂടുതല്‍ അന്വേഷണത്തിനായ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരമാണ് രസിലയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണ് രസീല. കുന്ദമംഗലം പൊലിസ് സ്റ്റേഷനിലെ ഹോഗാര്‍ഡ് രാജുവിന്റെ മകളാണ്.

ഒരു വര്‍ഷമായി പൂനെ ഇന്‍ഫോസിസില്‍ ജോലി ചെയ്തു വരികയാണ്. ഓഫീസിലെ സുരക്ഷാ ജീവനക്കാരനായ ബാബന്‍ സൈക്യ(26)യെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

പൂനെയില്‍ മലയാളി എന്‍ജിനീയര്‍ കൊല്ലപ്പെട്ട നിലയില്‍


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.