2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

യുവതിക്കു പീഡനം; യുവാവ് അറസ്റ്റില്‍

ബേക്കല്‍: യുവതിയെ പട്ടാപ്പകല്‍ കാട്ടിലേക്കു തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നു പരാതി. സംഭവത്തില്‍ ബേക്കല്‍ പൊലിസ് യുവാവിനെ അറസ്റ്റ് ചെയ്തു. കളനാട് സ്വദേശിയായ കെ.സി ചന്ദ്രനെ (33) യാണ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച ഉച്ചയോടെയാണു സംഭവം. ഉദുമ അരമങ്ങാനം സ്വദേശിനിയായ 21 കാരിയാണു പീഡനത്തിനിരയായത്. വസ്ത്രങ്ങള്‍ തയ്ക്കാനായി അടുത്തുള്ള തയ്യല്‍ക്കടയിലേക്കു നടന്നു പോവുകയായിരുന്ന യുവതിയെ അരമങ്ങാനത്തെ ബല്‍ക്കാടെത്തിയപ്പോള്‍ യുവാവു തടഞ്ഞുനിര്‍ത്തുകയും വായ പൊത്തിപ്പിടിച്ച ശേഷം ബലമായി കാട്ടിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചുവെന്നുമാണു പരാതി. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. വീട്ടില്‍ തിരിച്ചെത്തിയ യുവതി വിവരം വീട്ടുകാരെ അറിയിക്കുകയും തുടര്‍ന്നു ബേക്കല്‍ പൊലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. ഒളിവിലായിരുന്ന ചന്ദ്രനെ ഇന്നലെ രാവിലെയാണ് അറസ്റ്റു ചെയ്തത്.
ഹൊസ്ദുര്‍ഗ് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്കു റിമാന്‍ഡു ചെയ്തു. യുവതിയെ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്കു വിധേയയാക്കി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.