
ദാക്കര്‍: യുദ്ധക്കുറ്റത്തിന് മധ്യആഫ്രിക്കന്‍ രാജ്യമായ ഛാഡിലെ മുന്‍ സൈനിക ഭരണാധികാരി 72കാരനായ ഹിസെന്‍ ഹബ്്റെക്ക് മനുഷ്യത്വത്തിനെതിരായ കുറ്റത്തിന് ജീവപര്യന്തം. സെനഗലിലെ കോടതിയാണ് ശിക്ഷ വിധിച്ചത്.
ലൈംഗിക അടിമകളെ പീഡിപ്പിച്ചതിനും മറ്റുമാണ് ശിക്ഷ. 16 വര്‍ഷം നീണ്ടുനിന്ന യുദ്ധത്തിലാണ് മനുഷ്യത്വത്തിനെതിരേയുള്ള ആക്രമണം നടന്നത്. ബലാത്സംഗം, നിര്‍ബന്ധിച്ച് അടിമയാക്കല്‍, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളും യുദ്ധക്കുറ്റവും തെളിഞ്ഞതായി അസാധാരണ ആഫ്രിക്കന്‍ ചേംബര്‍ കോടതി ജഡ്്ജി പറഞ്ഞു. വിധിക്കെതിരേ 15 ദിവസത്തിനകം ഹിസെന്‍ അപ്പീല്‍ നല്‍കാം. 1982 മുതല്‍ 1990 വരെയായിരുന്നു സൈനിക അതിക്രമം. 40,000 പേരാണ് ഈകാലയളവില്‍ കൊല്ലപ്പെട്ടത്.
Comments are closed for this post.