2021 May 07 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

യാത്രാ വിലക്ക് പിന്‍വലിച്ചു

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യാ ജീവനക്കാരനെ ചെരുപ്പൂരിയടിച്ച് വിവാദ നായകനായ എം.പിയ്ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് സ്വകാര്യ വിമാനക്കമ്പനികളും പിന്‍വലിച്ചു.
ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ശിവസേനാ എം.പി രവീന്ദ്ര ഗെയ്ക്‌വാദിന് എയര്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് പിന്‍വലിച്ചതിന് പിന്നാലെയാണ് ഇന്ത്യയിലെ എയര്‍ലൈന്‍ കമ്പനികളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യയും വിലക്ക് പിന്‍വലിച്ചത്.
ഇതോടെ ഏത് വിമാനത്തിലും യാത്ര ചെയ്യുന്നതിന് എം.പിക്ക് തടസമുണ്ടാകില്ല.
കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തെത്തുടര്‍ന്ന് വെള്ളിയാഴ്ചയാണ് എയര്‍ ഇന്ത്യ എം.പിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചത്.
 ഇതിന് പിന്നാലെയാണ്  മറ്റ് വിമാനക്കമ്പനികളും വിലക്ക് പിന്‍വലിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.