2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

യാക്കോബായ വിഭാഗവും പ്രധാനമന്ത്രിയെ കണ്ടു

 

ന്യൂഡല്‍ഹി: മലങ്കരസഭാ തര്‍ക്കം പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടുന്നതിന്റെ ഭാഗമായി യാക്കോബായ വിഭാഗം ഇന്നലെ പ്രധാനമന്ത്രിയെ കണ്ടു. വിഷയത്തില്‍ ഉണ്ടായ കോടതി വിധികളിലെ നീതി നിഷേധം പ്രധാനമന്ത്രിയെ ധരിപ്പിച്ചെന്നു യാക്കോബായ സഭാ പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
തിങ്കളാഴ്ച ഓര്‍ത്തഡോക്‌സ് വിഭാഗം പ്രധാനമന്ത്രിയെ കണ്ടിരുന്നു. പള്ളികള്‍ പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും സഭാപ്രതിനിധികള്‍ അറിയിച്ചു. വിധി നടപ്പാക്കുന്നതിന് ചര്‍ച്ച നടത്തുന്നതില്‍ കാര്യമില്ല. 1991 ലെ വോര്‍ഷിപ്പ് ആക്ട് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടതായി യാക്കോബായ സഭാ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രീഗോറിയോസ് പറഞ്ഞു.
ചര്‍ച്ചയില്‍ മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയ്ക്കു പുറമേ, കേന്ദ്രമന്ത്രി വി. മുരളീധരനും പങ്കെടുത്തു.
കൂടിക്കാഴ്ചയ്ക്കു ശേഷം ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ പ്രതിനിധികള്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി. പള്ളി പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കണമെന്നും നിയമനിര്‍മാണത്തിലൂടെ തര്‍ക്കം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് വെള്ളിയാഴ്ച മുതല്‍ സെക്രട്ടേറിയറ്റിനു മുന്‍പില്‍ സത്യഗ്രഹം ആരംഭിക്കുമെന്നു യാക്കോബായ സഭാ പ്രതിനിധികള്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.