
റിയാദ്: ഏറെ കാലമായി ശ്രമിച്ചു കൊണ്ടിരിക്കുന്ന സമാധാന ചര്‍ച്ചക്ക് കുവൈത്തില്‍ തുടക്കമായി. യമന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിലാണ് കുവൈത്തില്‍ ചര്‍ച്ച തുടങ്ങിയത്. യെമന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍, ഹൂതി വിമതര്‍, എന്നിവര്‍ക്കൊപ്പം സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ജി.സി.സി രാജ്യങ്ങളുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച ആരംഭിക്കേണ്ടിയിരുന്ന ചര്‍ച്ച ഹൂതികള്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അനിശ്ചിതത്വത്തില്‍ ആയിരുന്നെങ്കിലും അനുരജ്ഞന ശ്രമത്തിനിടെ അവസാന ഘട്ടത്തിലാണ് ഹുതികള് സമ്മതിച്ചത്. യു.എന്‍ ദൂതന് ഇസ്മായില്‍ വലീദ് ഷെയ്ഖ് നടത്തിയ അനുരഞ്ജന നീക്കങ്ങള്‍ക്കൊടുവില്‍ ഇന്നലെ ഹൂതി പ്രതിനിധികള്‍ എത്തിയതോടെയാണ് സമാധാന ചര്‍ച്ച ആരംഭിച്ചത്.
കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദി ,ബയാന്‍ കൊട്ടാരത്തില്‍ സമാധാന ചര്‍ച്ച ഉദ്ഘാടനം ചെയ്തു .