
റിയാദ്: യമനില്‍ ഇന്ന് നടന്ന സ്ഫോടനത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു. പ്രമുഖ നഗരമായ ഏദനിലാണ് സൈനികരെ ലക്ഷ്യം വെച്ച് സ്ഫോടനം അരങ്ങേറിയത്. ഹജ പ്രവിശ്യയിലെ മിഡി പോര്‍ട്ട് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെ ശീഈ ഹൂതി മലീഷികള്‍ രണ്ടു ശക്തമായ ആക്രമണങ്ങള്‍ നടത്തിയതായി സൈനിക കേന്ദ്രം വെളിപ്പെടുത്തി. മരണത്തിന് പുറമെ 28 പേര്‍ക്ക് പരുക്കേറ്റതായും സൈനിക കേന്ദ്രങ്ങള്‍ പറഞ്ഞു.
അതേ സമയം, യമന്‍ ഔദ്യോഗിക സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന അറബ് സഖ്യസേന ഹൂതി മലീഷികള്ക്കെതിരെ ആക്രമണം ശക്തമാക്കി. ഹൂതികളുടെ ശക്തി കേന്ദ്രങ്ങള്‍ക്കെതിരെ കഴിഞ്ഞ 24 മണിക്കൂറിനിടെ 15 വ്യോമാക്രമണങ്ങള്‍ നടത്തി. യമനില്‍ സമാധാന പുനഃസ്ഥാപനത്തിനായി വിവിധ കേന്ദ്രങ്ങള്‍ ശ്രമം നടത്തുമ്പോഴും ആരോപണ പ്രത്യാരോപണവുമായി ഇരുവിഭാഗവും കൂടുതല്‍ വാശിയോടെ പോരാട്ടം തുടരുകയാണ്.