
സന്‍ആ: യമനില്‍ ഐ.എസ് നടത്തിയ ബോംബാക്രമണത്തില്‍ 37 പൊലിസുകാര്‍ കൊല്ലപ്പെട്ടു. യമനിലെ അല്‍ മുകല്ല തുറമുഖത്ത് നടത്തിയ ആക്രമണത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. ഇന്നലെ ഐ.എസ് നടത്തിയ രണ്ടാമത്തെ ആക്രമണത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. ബെല്‍റ്റ് ബോംബ് ധരിച്ചെത്തിയ തീവ്രവാദി റിക്രൂട്ടിംഗ് നടക്കുന്ന മേഖലയില്‍ സുരക്ഷാ സേനയുടെ ലൈനില്‍ കയറിക്കൂടുകയായിരുന്നു.
കടുത്ത പോരാട്ടത്തിലൂടെ അല്‍ഖാഇദയില്‍ നിന്നും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് യമനിലെ പ്രധാന തുറമുഖ നഗരമായ അല്‍ മുകല്ല കീഴ്പ്പെടുത്തിയത്. യമനിലെ മിക്ക പ്രദേശങ്ങളും ഇതിനകം സര്‍ക്കാര്‍ സേന തിരിച്ചുപിടിച്ചിട്ടുണ്ട്.