2022 May 22 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

യതി നരസിംഹാനന്ദ് ജുഡീഷ്യൽ കസ്റ്റഡിയിൽ

ഡെറാഡൂൺ
ഹരിദ്വാറിലെ വിദ്വേഷ പ്രസംഗങ്ങളെ തുടർന്ന് വിവാദത്തിലായ മതനേതാവ് യതി നരസിംഹാനന്ദ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. എന്നാൽ, യതി നരസിംഹാനന്ദിന്റെ അറസ്റ്റ് വിദ്വേഷപ്രസംഗങ്ങളുടെ പേരിലല്ലെന്ന് പൊലിസ് വ്യക്തമാക്കി.

അറസ്റ്റ് ചെയ്തത് സ്ത്രീകളെ അപകീർത്തികരമായി പരാമർശിച്ചതിനാണെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വിദ്വേഷ പ്രസംഗ കേസിലും ഇയാൾക്ക് നോട്ടിസ് നൽകിയിട്ടുണ്ടെന്നും ആ കേസിലും റിമാൻഡ് ചെയ്യുമെന്നും പൊലിസ് അറിയിച്ചു.

സ്ത്രീകൾക്കെതിരേ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനാണ് യതി നരസിംഹാനന്ദിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹരിദ്വാർ വിദ്വേഷ പ്രസംഗ കേസിലല്ല. ആ കേസിൽ അദ്ദേഹത്തിന് നോട്ടിസ് നൽകിയിട്ടുണ്ട്. വിദ്വേഷ പ്രസംഗ കേസിലും അദ്ദേഹത്തെ റിമാൻഡ് ചെയ്യും. നടപടിക്രമങ്ങൾ തുടരുകയാണെന്നും പൊലിസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മതംമാറുന്നതിന് മുമ്പ് വസീം റിസ്വിയായിരുന്ന ജിതേന്ദ്ര നാരായൺ സിങ് ത്യാഗിയാണ് വിദ്വേഷ പ്രസംഗ കേസിൽ ഇതുവരെ അറസ്റ്റിലായ ഏക പ്രതി. സംഭവം നടന്ന് ഏകദേശം ഒരു മാസത്തിന് ശേഷം സുപ്രിംകോടതി ഇടപെടലിനെ തുടർന്നാണ് അദ്ദേഹത്തിന്റെ അറസ്റ്റ്.
ഡിസംബർ 17 മുതൽ 20 വരെ നടന്ന ഹരിദ്വാറിൽ നടന്ന പരിപാടിയിലെ മതവിദ്വേഷ പ്രസംഗങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
മുൻ സൈനിക മേധാവിമാർ, വിരമിച്ച ജഡ്ജിമാർ, ആക്ടിവിസ്റ്റുകൾ തുടങ്ങിയവർ ഇതിനെതിരേ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.