കവിത
നൈന മണ്ണഞ്ചേരി
മഴ
മഴയുടെ സൗന്ദര്യത്തെപ്പറ്റി
മഴ നനഞ്ഞു വന്ന കവി നീട്ടിയെഴുതി.
ഒരാഴ്ച പനിയും ചുമയുമായി
കിടന്നപ്പോൾ പെയ്ത മഴയ്ക്ക്
അത്ര ഭംഗി തോന്നിയില്ല.
സ്വപ്നം
സ്വപ്നംകണ്ട് കിടക്കുകയായിരുന്നു കവി.
ഏതോ മനോഹര സ്വപ്നത്തിൽ
മുഴുകുമ്പോഴാണ്
പ്രിയതമയുടെ വിളി
‘അരി തീർന്നു’…
ഭാര്യയുടെ അരസികതയെപ്പറ്റി
ഓർത്ത് അരി മേടിക്കാൻ
കവി അങ്ങാടിയിലേക്ക് നടന്നു.
പുസ്തകം
പുതിയ ഷോകേസ് പണിതപ്പോൾ
ഭർത്താവ് പറഞ്ഞു,
ഷോകേസ് പുസ്തകം വയ്ക്കാൻ
പറ്റുന്നതാകണം.
പണ്ട് വായിക്കാനുള്ളതായിരുന്നു
ഇപ്പോൾ കാണിക്കാനുള്ളതായി.
•
Comments are closed for this post.