2020 December 05 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മ്യൂണിച്ച് റെയില്‍വേ സ്‌റ്റേഷനില്‍ വെടിവയ്പ്പ്; നിരവധി പേര്‍ക്ക് പരുക്ക്

മ്യൂണിക്ക്: ജര്‍മനിയിലെ മ്യൂണിക് റെയില്‍വേ സ്‌റ്റേഷനില്‍ വെടിവയ്പ്പ്. നിരവധി പേര്‍ക്ക് പരുക്കേറ്റതായി പൊലിസ് അറിയിച്ചു. ഇന്ന് രാവിലെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പരുക്കേറ്റവരില്‍ ഒരു വനിതാ പൊലിസ് ഉദ്യോഗസ്ഥയും ഉള്‍പ്പെടുന്നു. ഇവരുടെ നില ഗുരുതരമാണ്.

വെടിവയ്പ്പിന് തീവ്രവാദ ബന്ധമോ മതപരമോ രാഷ്ട്രീയപരമോ ആയ കാരണമോ ഇല്ലെന്നും പൊലിസ് പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാണ് ഇയാളെ വെടിവയ്പ്പിന് പ്രേരിപ്പിച്ചതെന്നാണ് പൊലിസ് പറയുന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.