
മോസ്ക്കോ: റഷ്യയില്‍ സെമിത്തേരിയില്‍ നടന്ന സംഘര്‍ഷത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. സംഭവത്തില്‍ 50 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പൊലിസ് ഉദ്യോഗസ്ഥനാണെന്നും റിപ്പോര്‍ട്ടുണ്ട്.
റഷ്യയിലെ ദക്ഷിണ-പടിഞ്ഞാറന്‍ നഗരമായ കൊവാന്സ്കോയെയിലെ സെമിത്തേരിയിലാണു സംഭവം. സെമിത്തേരി തൊഴിലാളികള്‍ക്കിടയില്‍ നടന്ന പ്രശ്നമാണ് സംഘര്‍ഷ കാരണമെന്ന് പ്രാദേശിക വാര്‍ത്താ ഏജന്‍സി പറഞ്ഞു. 200ഓളം പേര് സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടിരുന്നു.