
അമ്പലപ്പുഴ: വാഹനപരിശോധനക്കിടെ കഞ്ചാവ് വില്പ്പനക്കാരന് മോഷ്ടിച്ച ബൈക്കുമായി പിടിയില്‍. എറണാകുളം വാഴക്കുളം കല്ലേത്തുപറമ്പ് ലക്ഷംവീട് കോളനിയില്‍ ശ്രീക്കുട്ടന്(23)ആണ് പുന്നപ്ര പൊലിസിന്റെ പിടിയിലായത്. ശനിയാഴ്ച പകല്‍ കളര്‍കോട് ചിന്മയ സ്കൂളിനുമുന്നില്‍ പുന്നപ്ര എസ്.ഐ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് പ്രതി മോഷ്ടിച്ച ബൈക്കുമായി പിടിയിലാകുന്നത്. ചോദ്യം ചെയ്യലില്‍ മോഷ്ടിച്ച രണ്ട് മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് ആലുവയിലും പെരുമ്പാവൂരിലും ഇയാള്‍ക്കെതിരേ രണ്ടു കേസുകളുണ്ടെന്ന് പൊലിസ് പറഞ്ഞു. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.
Comments are closed for this post.