
മോര്‍ച്ചറികള്‍ക്ക് മുന്നില്‍ ആളൊഴിഞ്ഞ സമയമേ ഉണ്ടാവാറില്ല. ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ നിമിഷങ്ങളായിരിക്കും ഏതൊരാളും മോര്‍ച്ചറിക്ക് മുന്നില്‍ ചെലവഴിക്കേണ്ടി വരുന്നത്.
ഉറ്റവരും ഉടയവരും വേര്പിരിഞ്ഞതിലെ അടങ്ങാത്ത വേദനയും കടിച്ചമര്‍ത്തി പോസ്റ്റ്മോര്‍ട്ടത്തിന്റെ നിയമനടപടികളും കാത്ത് മോര്‍ച്ചറിക്ക് മുന്നില്‍ നില്ക്കുമ്പോള് ഓരോ നിമിഷങ്ങള്‍ക്കും മണിക്കൂറുകളുടെ ദൈര്‍ഘ്യം അനുഭവപ്പെടും, പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഏറ്റവും വേഗത്തില്‍ ചെയ്യാനാവശ്യമായ പദ്ധതികള്‍ക്ക് രൂപം നല്കാന് ബന്ധപ്പെട്ടവര്‍ തയ്യാറാവണം.
മരണപ്പെട്ട വ്യക്തിയുടെ സ്റ്റേഷന് പരിധിയില്‍ നിന്ന് തന്നെ നേരിട്ട് പൊലിസ് എത്തി ബോഡി പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം മാത്രം പോസ്റ്റ്മോര്‍ട്ടം നടപടികളിലേക്ക് നീങ്ങുമ്പോള്‍ നീണ്ട മണിക്കൂറുകളാണ് വേണ്ടി വരുന്നത്.
ഇത് ഒരര്‍ഥത്തില്‍ മരണപ്പെട്ട വ്യക്തിയോട് കാണിക്കുന്ന അനീതിയാണ്.