2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

മോദി സർക്കാർ രാജ്യത്തെ തകർത്തുതരിപ്പണമാക്കി: രാഹുൽ

ആലപ്പുഴ • രാജ്യം ഇത്രയേറെ പ്രതിസന്ധി നേരിട്ട കാലഘട്ടം ഉണ്ടായിട്ടില്ലെന്നും സമസ്തമേഖലകളേയും മോദി സർക്കാർ തകർത്തുതരിപ്പണമാക്കിയെന്നും രാഹുൽ ഗാന്ധി.
ആലപ്പുഴ ജില്ലയിലെ ഭാരത് ജോഡോ യാത്രയുടെ സമാപനം നടന്ന അരൂരിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ചൈനയുടെ ആധിപത്യം ഉണ്ടാകുന്നു. പ്രതിരോധസേന പോലും ആവർത്തിച്ചു പറയുമ്പോഴും പ്രധാനമന്ത്രി നിഷേധിക്കുകയാണ്. ഡൽഹിയുടെ അത്രയും വലിപ്പമുള്ള പ്രദേശം പോലും ചൈന കൈയടക്കിവച്ചിരിക്കുന്നു.
സാമൂഹിക പരിഷ്‌കർത്താക്കളായ ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും മഹാത്മ അയ്യങ്കാളിയും മുന്നോട്ടുവച്ച സന്ദേശങ്ങളാണ് കേരളത്തിലെ ഒരുമയുടെ അടിസ്ഥാനം. അതുതന്നെയാണ് ഭാരത് ജോഡോ യാത്രയും മുന്നോട്ടുവയ്ക്കുന്ന സന്ദേശമെന്നും രാഹുൽ കൂട്ടിച്ചേർത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.