2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മോദി രാജ്യത്തെ തകര്‍ത്തു: കെ.പി.എ മജീദ്

പഴയങ്ങാടി: ജനങ്ങളെ തമ്മില്‍ അടുപ്പിച്ച് ഭരണം നേടാനാണു നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.എ മജീദ്. ഭാരതത്തിന്റെ മഹത്തായ മതേതരത്വം മോദി തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.എഫ് മാടായി പഞ്ചായത്ത് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മജീദ്.
കായിക്കാരന്‍ സഈദ് അധ്യക്ഷനായി. എം.സി കമറുദീന്‍, അബ്ദുല്‍കരീം ചേലേരി, എസ്.കെ.പി സക്കരിയ, പി.ഒ.പി മുഹമ്മദാലി, ഗഫൂര്‍ മാട്ടൂല്‍, പുന്നക്കല്‍ മുഹമ്മദാലി, സി.പി റഷീദ്, സുധീര്‍ വെങ്ങര, സുധീഷ് കടന്നപ്പള്ളി, എ.പി ബദറുദീന്‍, പി.എം ഹനീഫ്, എസ്.യു റഫീഖ്, ബി.സി ഖാസിം, സജി നാരായണന്‍, ടി. സെബാസ്റ്റ്യന്‍ സംസാരിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.