2022 May 25 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മോദി രാജ്യത്തെ ഇരുണ്ട കാലത്തേക്ക് നയിക്കുന്നു: വി.എം സുധീരന്‍

ചാരുംമൂട്: ഇരുണ്ട കാലഘട്ടത്തിലേക്കാണ് നരേന്ദ്ര മോദി രാജ്യത്തെ നയിക്കുന്നതെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍. കൊടിക്കുന്നില്‍ സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം യു.ഡി.എഫ് താമരക്കുളം കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘപരിവാറിന്റെ കല്പന മറ്റുള്ളര്‍ അനുസരിക്കണമെന്ന മനോഭാവം ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരാണ്. ഇഷ്ടമില്ലാത്തവരെ രാഷ്ട്രീയമായി വകവരുത്തുന്ന രീതിയാണ് നടന്നു വരുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ കേരളത്തില്‍ പെരുകുകയാണെന്നും അദ്ദേഹം പറഞ്ഞു. പി. ഷാഹുല്‍ ഹമീദ് റാവുത്തര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ.പി.ശ്രീകമാര്‍, കെ.കെ.ഷാജു, കെ.ആര്‍.മുരളീധരന്‍, എം.ആര്‍.രാമചന്ദ്രന്‍, എം.അമൃതേശ്വരന്‍, കെ. ഫസല്‍ അലിഖാന്‍.ജി.വേണു, ബി.രാജലക്ഷ്മി, പി.ബി.ഹരികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News