2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മോദി ഭരണത്തില്‍ ഏറ്റവും കൂടുതല്‍ ദ്രോഹ നടപടികള്‍ നേരിട്ടത് തൊഴിലാളികള്‍: എസ്.ടി.യു

ചങ്ങനാശേരി:എസ്.ടി.യു ആശാ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മെയ്ദിനാഘോഷം നടത്തി. ശിഹാബ് തങ്ങള്‍ ഹാളില്‍ നടന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ് ഹലീല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.
മോദി ഭരണത്തില്‍ ഏറ്റവും കൂടുതല്‍ ദ്രോഹനടപടികള്‍ നേരിട്ടത് തൊഴിലാളികളാണെന്നും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി തൊഴില്‍ നിയമങ്ങള്‍ മാറ്റി എഴുതപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
1886ല്‍ എട്ട് മണിക്കൂര്‍ തൊഴിലിനുവേണ്ടി സമരം ചെയ്‌തെങ്കിലും ഇപ്പോള്‍ 12 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ട അവസ്ഥയാണുള്ളത്. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.റഹിയാനത്ത് അധ്യക്ഷയായി.
എസ്.ടി.യു ജില്ലാ ഭാരവാഹികളായ മാലിനി ഭായി, ലത്തീഫ് ഓവേലി, സി.എം റഹ്മത്തുള്ള, ഇ.എ അന്നമ്മ, എന്‍.ഓമന, ഷെമി ബഷീര്‍, മായാമോള്‍ എന്നിവര്‍ പ്രസംഗിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.