2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മോദി-അദാനി-പിണറായി രഹസ്യധാരണയെന്ന് സുര്‍ജേവാല

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയും അദാനി ഗ്രൂപ്പും പിണറായി വിജയനും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല. സി.പി.എം ബി.ജെ.പി രഹസ്യധാരണകള്‍ക്ക് പിന്നില്‍ അദാനി ഗ്രൂപ്പുമായുള്ള ഇടപാടുകളാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇതിന്റെയടിസ്ഥാനത്തിലാണ് മോദി സര്‍ക്കാര്‍ മുഖ്യമന്ത്രിയ്‌ക്കെതിരേ നടപടിയെടുക്കാന്‍ വിസമ്മതിക്കുന്നത്. 2020 ഡിസംബര്‍ വരെ 300 മെഗാവാട്ട് വൈദ്യുതി 1.99 രൂപയ്ക്ക് വാങ്ങിയപ്പോള്‍ ഈ മാര്‍ച്ചില്‍ സര്‍ക്കാര്‍ അദാനിയില്‍ നിന്നും 2.90 രൂപയ്ക്ക് വാങ്ങിയതിനു പിന്നിലെ താല്‍പര്യം എന്താണെന്നും അദ്ദേഹം ചോദിച്ചു. ഇതു കരാര്‍ പ്രകാരം ആണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പിണറായിയുടെ എതിര്‍പ്പും സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ധാരണ മറച്ചു വയ്ക്കാനുള്ള പ്രഹസനമാണെന്നും സുര്‍ജേവാല വിമര്‍ശിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.