2020 December 05 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മോദിയെ പുറത്താക്കാന്‍ ആന്റോ ആന്റണിയെ വിജയിപ്പിക്കുക: സി.മോയിന്‍കുട്ടി

ഈരാറ്റുപേട്ട: മതന്യൂനപക്ഷങ്ങളെ ഇന്ത്യയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്ന നരേന്ദ്ര മോദിയുടെ മര്‍ദ്ദക-ഫാസിസ്റ്റ് ഭരണകൂടത്തെ പരാജയപ്പെടുത്താന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയെ വോട്ട് ചെയ്ത് വിജയപ്പിക്കണമെന്ന് മുന്‍ എം.എല്‍ .എയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി. മോയിന്‍കുട്ടി.
ഇന്ത്യയുടെ സമസ്ത മേഖലകളിലും നിരവധിയായ സംഭാവനകള്‍ നല്‍കി വരുന്ന ന്യൂനപക്ഷ മതസമൂഹങ്ങളെ ദേശവിരുദ്ധരായി ചിത്രീകരിക്കുകയും,വര്‍ഗീയ കലാപങ്ങളിലൂടെ മതേതര ഭാരതത്തെ തകര്‍ക്കുകയും ചെയ്യുന്ന ബി.ജെ.പി യുടെ നയങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ.രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം സാക്ഷര കേരളത്തിന്റെ അഭിമാനമുഹൂര്‍ത്തമാണ്.
യു ഡി എഫ് ഇന്ത്യയുടെ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. എന്നാല്‍ ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പിനെ കേവലം ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനുള്ള അവസരമായാണ് കണക്കാക്കുന്നത്. ദേശീയ കാഴ്ച്ചപ്പാട് പുലര്‍ത്തി ജനങ്ങള്‍ വോട്ട് ചെയ്യണമെന്നും അദേഹം പറഞ്ഞു.ചെയര്‍മാന്‍ വി പി അബ്ദുള്‍ ലത്തീഫ് അദ്ധ്യക്ഷനായ യോഗത്തില്‍ പി എം ഷെരീഷ്, തോമസ് കല്ലാടന്‍, വി എം മുഹമ്മദ് ഇല്യാസ്, വി എച്ച് നാസര്‍,പി എച്ച് നൗഷാദ്,വി എം സിറാജ്,സി പി ബാസിത്,കെ ഇ എ ഖാദര്‍,നിസാര്‍ കുര്‍ബ്ബാനി, അഡ്വ.വി പി നാസര്‍, അനസ് ലത്തീഫ്,അനസ് നാസര്‍,കെ പി മുജീബ്, ഷിയാസ് മുഹമ്മദ്,വി പി നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.