2022 September 30 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

മോദിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ്: രണ്ടു പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ് നടത്തിയ രണ്ട് പേരെ അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശികളായ അതുല്‍കുമാര്‍, ജഗ്‌മോഹന്‍ സിങ് എന്നിവരാണ് സി.ബി.ഐയുടെ പിടിയിലായത്. മോദിയുടെ പേരില്‍ കംപ്യൂട്ടര്‍ കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനത്തിന്റെതാണ് വെബ്‌സൈറ്റ്.

image

നരേന്ദ്രമോദി കംപ്യൂട്ടര്‍ സാക്ഷരത മിഷന്‍ എന്ന പേരിലാണ് വെബ്‌സൈറ്റ്. വെബ്‌സൈറ്റിനെ കുറിച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമെന്ന നിലയില്‍ ഇരുവരും വ്യാജ പ്രചരണങ്ങള്‍ നടത്തി തട്ടിപ്പു നടത്തുകയായിരുന്നു. ഇതിന്റെ പേരില്‍ പലരില്‍ നിന്നായി വന്‍തുക ഈടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്യുക, ഗൂഢാലോചന,വഞ്ചന, ഓണ്‍ലൈന്‍ തട്ടിപ്പ് എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.