
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്റാഈല്‍ സന്ദര്‍ശനത്തില്‍ വന്‍ പ്രതിരോധ കരാറിനു സാധ്യത.
അടുത്ത ജൂലൈയിലാണ് മോദിയുടെ സന്ദര്‍ശനം പ്രതീക്ഷിക്കുന്നത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്റാഈല്‍ സന്ദര്‍ശിക്കുന്നത്.
ഇന്ത്യന്‍ നാവിക സേനക്കായി വ്യോമപ്രതിരോധ സംവിധാനം ഒരുക്കുന്നതടക്കം വന്‍ പ്രതിരോധ കരാറുകള്‍ സന്ദര്‍ശനത്തിനിടെ മോദി ഒപ്പുവയ്ക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ബരാക്-8 വ്യോമപ്രതിരോധ മിസൈല്‍ സംവിധാനമാണ് ഇതില്‍ ഏറ്റവും പ്രധാനം.