2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മോദിക്കെതിരായ അപകീര്‍ത്തി പരാമര്‍ശം: കെജ്്‌രിവാളിന് അറസ്റ്റ് വാറന്‍ഡ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി അപകീര്‍ത്തി പരാമര്‍ശം നടത്തിയ സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാളിന് അറസ്റ്റ് വാറന്‍ഡ്. അപകീര്‍ത്തികേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് അസമിലെ ഒരു കോടതിയാണ് വാറന്‍ഡ് പുറപ്പെടുവിച്ചത്.
ജാമ്യം കിട്ടുന്ന വകുപ്പു പ്രകാരമാണ് വാറന്‍ഡ് പുറപ്പെടുവിച്ചത്. ഏപ്രില്‍ 23 ന് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രചരണവുമായി തിരിക്കിലായതിനാലാണ് മുഖ്യമന്ത്രി കോടതിയില്‍ ഹാജരാകാതിരുന്നത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളുള്ളതിനാല്‍ കെജ്്‌രിവാളിന് ഡല്‍ഹി വിട്ട് പോകാന്‍ കഴിയില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. നരേന്ദ്രമോദിക്ക് 12ാം ക്ലാസ് യോഗ്യതയാണുള്ളതെന്നും അദ്ദേഹത്തിന്റെ ബിരുദം വ്യാജമാണെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരേ അസമിലെ ബി.ജെ.പി നേതാവ് സൂര്യ റോങ്ഫര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.