
ഗാസിയാബാദ്: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് നാല് യുവാക്കളെ മര്‍ദ്ദിച്ച ശേഷം സ്വകാര്യഭാഗങ്ങളില്‍ പെട്രോള്‍ കുത്തിവെച്ചു. ഡല്‍ഹിയ്ക്ക് സമീപം ഗാസിയാബാദിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
സഹീര്‍ ബായിഖ ്(17), ഗുല്സര്(16), ഫിമോ(25), ഫിറോസ്(25) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ സഹീറിന്റെയും ഗുല്‍സറിന്റെയും നില ഗുരുതരമാണ്. ഇരുവരേയും ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയതായി പൊലിസ് അറിയിച്ചു.
പ്രാദേശിക സമാജ് വാദി പാര്‍ട്ടി നേതാവിന്റെ സഹോദരനായ റിസ്വാനെയും സുഹൃത്തിനേയുമാണ് കേസില്‍ പൊലിസ് അറസ്റ്റ് ചെയ്തത്. റിസ്വാന് ഗാസിയാബാദില്‍ പാല്കട നടത്തുകയാണ്. തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് സമീപത്തെ നാല്് യുവാക്കളെ റിസ് വാന്‍ കടയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് റിസ് വാനും സുഹൃത്തുക്കളും ചേര്‍ന്ന് നാലു പേരെയും മര്‍ദ്ദിക്കുകയും പെട്രോള്‍ കുത്തിവയ്ക്കുകയുമായിരുന്നു.