
കൊച്ചി: ദുബായിലെ ഇക്കണോമിക് ഡവലപ്മെന്റ് വകുപ്പുമായി ചേര്‍ന്ന് പുതിയതായി പുറത്തിറക്കിയ മൈ എമിറേറ്റ്സ് പാസ് ഉപയോഗിച്ച് എമിറേറ്റ്സ് യാത്രക്കാര്‍ക്ക് ഈ വേനല്‍ക്കാലത്ത് കൂടുതല്‍ ഇളവുകളും എക്സ്ക്ല്യൂസീവ് ഓഫറുകള്‍ സ്വന്തമാക്കാം. ദുബായ് വഴി ജൂണ്‍ ഒന്നിനും ഓഗസ്റ്റ് 31-നും ഇടയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് അവരുടെ ബോര്‍ഡിംഗ് പാസും തിരിച്ചറിയല്‍ രേഖകളും കാണിച്ച് ദുബായിലെ മികച്ച സ്ഥലങ്ങളില്‍നിന്ന് ഓഫറുകള്‍ സ്വന്തമാക്കാം. ദുബായിലെ പ്രമുഖമായ 65 റസ്റ്ററന്റുകള്‍, ഹോട്ടല്‍ ഡൈനിംഗ് ഔട്ട്ലെറ്റുകള്, 10 ഡെസര്‍ട്ട് സഫാരികളില്നിന്നായ് പത്ത് ലീഷര്‍ അനുഭവങ്ങള്‍, ഗോള്‍ഫ് കോഴ്സ് പായ്ക്കേജുകള്‍, ഹെലിക്കോപ്റ്റര്‍ ടൂറുകള്‍, സ്പാ തുടങ്ങിയവ ഇളവുകളോടെ ആസ്വദിക്കാന്‍ മൈ എമിറേറ്റ്സ് പാസ് ഉപയോഗിക്കാം.
ദുബായിലെ സന്ദര്‍ശകര്‍ക്ക് അവിസ്മരണീയമായ ഷോപ്പിംഗ് അനുഭവം ഒരുക്കുന്നതിനും ദുബായ് ഷോപ്പിംഗിനും ഡൈനിംഗിനും കാഴ്ചകള്‍ കാണുന്നതിനുമുള്ള മികച്ച കേന്ദ്രമായി മാറ്റുന്നതിനും ദുബായിലെ ഇക്കണണോമിക് ഡവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ബദ്ധശ്രദ്ധരാണെന്ന് കൊമേഴ്സ്യല്‍ കംപ്ലയന്‍സ് & കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സെക്ടറിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അലി റഷീദ് ലൂത്താ പറഞ്ഞു. ഇക്കണണോമിക് ഡവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റും എമിറേറ്റ്സും ചേര്‍ന്ന് ടൂറിസ്റ്റുകള്‍ക്കും ഉപയോക്താക്കള്‍ക്കുമായി ദുബായില്‍ ഏറ്റവും മികച്ച കാര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് അദ്ദേഹം പറഞ്ഞു.