ബാഴ്‌സലോണ: ബാഴ്‌സലോണ താരം ലയണല്‍ മെസ്സി ക്ലബ് വിടുകയാണെന്ന കാര്യം ഇതുവരേയും തീരുമാനമായില്ല. താരത്തിന്റെ പിതാവ് ര@ണ്ട് ദിവസം മുമ്പ് ബാഴ്‌സലോണ ക്ലബ് മാനേജ്‌മെന്റുമായി സംസാരിക്കുന്നതിന് വേണ്ട@ി സ്‌പെയിനിലെത്തിയിരുന്നു. എന്നാല്‍ ക്ലബ് അധികൃതരുമായി സംസാരിച്ചതിന് ശേഷം എന്താണ് തീരുമാനമെന്ന കാര്യത്തില്‍ കൃത്യമായ മറുപടി മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടില്ല. താരം ക്ലബ് വിടുക തന്നെ ചെയ്യുമെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍.
മെസ്സി ര@ണ്ട് വര്‍ഷം കൂടി ബാഴ്‌സലോണയില്‍ തുടരണമെന്ന വാദം കൂടി ബാഴ്‌സലോണ മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് വിവരം. മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സിയും താരത്തിന്റെ ഏജന്റും ഇക്കാര്യം അറിയിച്ചുവെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ താരം തീരുമാനം മാറ്റിയിട്ടുണ്ടെന്നും ഒരു സീസണ്‍ കൂടി ബാഴ്‌സലോണയില്‍ തുടരുമെന്നുമുള്ള തീരുമാനമുണ്ടെ@ന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടു@ണ്ട്. 2021 വരെയാണ് നിലവില്‍ മെസ്സിക്കു ക്ലബ്ബുമായി കരാറുള്ളത്. ഇത് അവസാനിക്കുന്നതു വരെ ക്ലബ്ബിനൊപ്പം തുടരാന്‍ അദ്ദേഹം സമ്മതം മൂളിയെന്നുമാണ് വിവരം. എന്നാല്‍ താരം ബാഴ്‌സലോണ വിടാന്‍ ശ്രമിക്കുകയാണെങ്കില്‍ മെസ്സിയും ബാഴ്‌സലോണയും തമ്മിലുള്ള പോരാട്ടത്തിലേക്ക് ഇത് വഴിവെക്കുമെന്നാണ് വിവരം.
മെസ്സിയെ ക്ലബ് വിടാന്‍ അനുവദിക്കില്ല എന്ന നിലപാടില്‍ ഉറച്ച് നിന്നാല്‍ ഇരു വിഭാഗത്തിനും കാര്യത്തിന് തീരുമാനമാകണമെങ്കില്‍ കോടതി കയറേ@ണ്ടി വരും. മെസ്സിക്ക് വേ@ണ്ടി രംഗത്തുണ്ടെ@ന്ന് പറയപ്പെടുന്ന മാഞ്ചസ്റ്റര്‍ സിറ്റിയും ഇക്കാര്യത്തില്‍ ഒരു വിവരവും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
Comments are closed for this post.