
ചേവായൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രി വികസനസമിതി പുനഃസംഘടിപ്പിച്ചു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച കമ്മിറ്റി ഭരണമാറ്റത്തെ തുടര്‍ന്ന് പിരിച്ചുവിട്ടിരുന്നു.
ജില്ലാ കലക്ടര്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ എം.കെ രാഘവന് എം.പി, കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.പി ശശിധരന്, എല്‍.എം.സി.എച്ച് സൂപ്രണ്ട് ഡോ. എം.പി ശ്രീജയന്‍, ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. വി. രവീന്ദ്രന്, ഡോ. കെ.എം കുര്യാക്കോസ്, പ്രിന്‍സിപ്പല്‍ നോമിനി ഡോ. വി.ആര് രാജേന്ദ്രന്, ഡി.എം.ഇ നോമിനി എം. അനില്‍കുമാര്‍, പി.ഡബ്ല്യു.ഡി ഇലക്ട്രിക്കല്‍ വിങ് അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അലി കുന്നത്ത്, പി.ഡബ്ല്യു.ഡി സിവില്‍ വിങ് അസി. എന്‍ജിനിയര്‍ ജി. ബിജു, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.ബി ബൈജു, ലേ സെക്രട്ടറി കെ. സതീഷ്, നഴ്സിങ് സൂപ്രണ്ട് കാഞ്ചനകുമാരി, ഡോ. എം.കെ രവീന്ദ്രന് എന്നിവരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായി എം.എ റസാഖ് മാസ്റ്റര്‍ (മുസ്ലിം ലീഗ് ), പി. മോഹനന് മാസ്റ്റര്‍ (സി.പി.എ), ടി.പി ജയചന്ദ്രന് (ബി.ജെ.പി), കെ.സി അബു (കോണ്‍ഗ്രസ് ), സി.പി ഹമീദ് (കോണ്‍ഗ്രസ് എസ്), ജോണ്‍ പൂതക്കുഴി (കേരള കോണ്‍ഗ്രസ് എം), പി.എന്‍ പ്രശാന് (സി.എം.പി), ഗണേശന് കാക്കൂര്‍ (ജനതാദള്‍ എസ്), വീരാന്‍കുട്ടി (കേരള കോണ്‍ഗ്രസ് ജേക്കബ്), പ്രൊഫ ജോബ് കാട്ടൂര്‍ (എന്‍.സി.പി), ജോയ് വളവില്‍ (കേരള കോണ്‍ സെക്യുലര്‍), എം. നാരായണന് മാസ്റ്റര്‍ (സി.പി.ഐ) എന്നിവരും അംഗങ്ങളാണ്.