
ചേവായൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തില്‍ കേടുവന്ന അഞ്ച് ലിഫ്റ്റുകള്‍ ഉടന്‍ നന്നാക്കാന്‍ തീരുമാനമായി. കൂടാതെ മെഡിക്കല്‍ കോളജിലെ സ്കാനിങ് വിഭാഗത്തില്‍ ഒന്‍പതു മാസമായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന സ്കാനിങ് യന്ത്രങ്ങള്‍ അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന വികസന സമിതി യോഗത്തില്‍ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.പി ശശിധരന്, സൂപ്രണ്ടുമാരായ ഡോ. എം.പി ശ്രീജയന്‍, ഡോ. എം.കെ മോഹന്‍കുമാര്‍, ടി.പി രാജഗോപാല്‍, ഡോ. കെ.എം കൂര്യാക്കോസ്, ഡോ. രാജേന്ദ്രന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി. മോഹനന് മാസ്റ്റര്‍, കെ.സി അബു, ഗണേഷ് കാക്കൂര്‍, സി.പി ഹമീദ്, എം. നാരായണന് മാസ്റ്റര്‍ പങ്കെടുത്തു.