2021 December 06 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറുടെ കഥ

എം.വി സക്കറിയ

 

പ്രശസ്തമായ പഴയൊരു ഹിന്ദി സീരിയലാണ് ഉഡാന്‍. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുംകൊ@ണ്ട് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഐ.പി.എസ് ഓഫിസര്‍ പദവിയിലേക്ക് പറന്നുയരുന്ന, കല്യാണി സിങ് എന്ന യുവതിയുടെ കഥയാണ് ഉഡാന്‍. ഇന്നത്തെപ്പോലെ ചാനല്‍ പ്രളയമൊന്നുമില്ലാതിരുന്ന കാലത്തെ ആ സീരിയല്‍ കഥ രാജ്യത്ത് വന്‍ തരംഗമായിരുന്നു. കല്യാണി സിങിനെപ്പോലെ, സ്ത്രീവിവേചനത്തിനും അനീതിക്കുമെതിരേ ശക്തമായി നീങ്ങുന്ന ഐ.പി.എസ് ഓഫിസറാവണമെന്ന കഠിനമായി മോഹമുണ്ടായി അക്കാലത്ത് സീരിയല്‍ ആസ്വദിച്ച അമൃത ദുഹാന്‍ എന്ന ഒരു പെണ്‍കുട്ടിയ്ക്ക് സീരിയല്‍ കഥാപാത്രത്തിന്റെ ഉറച്ച ഡയലോഗ് ആ പെണ്‍കുട്ടിയുടെ ഹൃദയത്തിലും ഉറച്ചു.
പക്ഷെ നമ്മില്‍ പലരെയും പോലെ, ആ നിശ്ചയദാര്‍ഢ്യവും ആവേശവും ക്രമേണ തണുത്തു. മറ്റേതൊരു സാധാരണ കുടുംബത്തിലുമെന്നപോലെ, ജീവിത സുരക്ഷ ഉറപ്പാക്കുന്ന പഠനരംഗത്തേക്ക് ആ കുട്ടിയും തിരിഞ്ഞു.
മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് പൂര്‍ത്തിയാക്കി. അതുകഴിഞ്ഞ് ഉപരിപഠനത്തിന് ചേര്‍ന്നു. എം.ഡി പത്തോളജി കൂടി കഴിഞ്ഞ് മെഡിക്കല്‍ കോളജില്‍ അസോസിയേറ്റ് പ്രൊഫസറായി. വിവാഹം ചെയ്തു. വരനും ഡോക്ടറാണ്. ഒരു ആണ്‍കുട്ടിയും പിറന്നു. സന്തോഷകരമായി ജീവിതം തുടര്‍ന്നു. ഇക്കാലത്താണ് അമൃത ദുഹാന്റെ അനിയന്‍ വിനോദ് ദുഹാന്‍ സിവില്‍ സര്‍വിസ് പരീക്ഷ എഴുതുന്നതും ഐ.പി.എസ് നേടുന്നതും. പഴയ സ്വപ്നങ്ങള്‍ സാധിച്ചെടുക്കുന്നതിനായി ശ്രമം നടത്തിക്കൂടേ അനിയന്‍ ചേച്ചിയെ പ്രേരിപ്പിച്ചു. പക്ഷ ഇത്രയും വലിയൊരു പരീക്ഷ എങ്ങിനെ ഇനി എഴുതാനാവും പ്രായം മുപ്പത് കഴിഞ്ഞു. ജോലിത്തിരക്കു@ണ്ട്. കുടുംബമു@ണ്ട്. കുഞ്ഞു@ണ്ട്. ഇതിലൊക്കെ ഉപരി മടിയും!! ഒഴികഴിവുകള്‍ ധാരാളമു@ണ്ട്. പക്ഷെ അനിയന്റെ വാക്കുകള്‍ മനസ്സില്‍ മുഴങ്ങി.
‘Open your wings and just try to fly’ അതെ.
പറക്കാന്‍ തന്നെ അവള്‍ തീരുമാനിച്ചു; പഴയ കൗമാരകാല സുന്ദരസ്വപ്നങ്ങളിലേക്ക്!
വീടും കുടുംബവും തന്റെ ശക്തിയാവണം; ദൗര്‍ബല്യമാവരുത്. തീരുമാനം ദൃഢമായിരുന്നു. ഒരുക്കങ്ങള്‍ തുടങ്ങുകയായി. ആ ദിനങ്ങളിലെ പഠനരീതിയെക്കുറിച്ച് അമൃത പറയുന്നത് നോക്കുക;ഞാന്‍ അസാധാരണമായി യാതൊന്നും ചെയ്തില്ല. ദിനംപ്രതി ശരാശരി പന്ത്രണ്ടുമണിക്കൂര്‍ പഠിയ്ക്കും!! അത് ആഴ്ചയില്‍ അഞ്ചു ദിവസങ്ങള്‍ മാത്രം. കാരണം വാരാന്ത്യങ്ങള്‍ കുടുംബത്തിന് വേണ്ട@ിയുള്ളതാണ്. ഒരു വാരാന്ത്യത്തില്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴുള്ള കൗതുകകരമായ കാര്യം അമൃത ദുഹാന്‍ പങ്കു വെക്കുന്നത് കാണുക.
‘തിരിച്ചെത്തിയപ്പോള്‍ മകന്‍ ഉറങ്ങുകയാണ്. ഞാനും അരികില്‍ കട്ടിലില്‍ കിടന്നുറങ്ങി. ഉണര്‍ന്നപ്പോള്‍ അവന്‍ കാണുന്നത് ആരോ ഒരാള്‍ അരികില്‍ കിടക്കുന്നതാണ്. ചാടിയെഴുന്നേറ്റ് അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അരികിലേക്കോടിച്ചെന്ന് പറഞ്ഞു, ഏതോ ഒരു ആന്റി അവന്റെ കട്ടിലില്‍ കിടക്കുന്നുവെന്ന്!! ദീര്‍ഘസമയം മാറിനില്‍ക്കുന്ന അമ്മയെ ആ കൊച്ചുകുട്ടിക്ക് പെട്ടെന്ന് അവന്ന് തിരിച്ചറിയാനായില്ല!!’ സാധാരണ ഗതിയില്‍ ഇത്തരം കൗതുക സംഭവങ്ങള്‍ മതി വൈകാരികമായി പ്രതികരിക്കാനും ശ്രമം ഉപേക്ഷിയ്ക്കാനും! പക്ഷെ അതല്ല വിജയികളുടെ ലക്ഷണം.
നേടാനുള്ള ആവേശം അഗ്നിയായി ആളിക്കത്തുമ്പോള്‍ ഒരു മഴയ്ക്കും അത് അണയ്ക്കാനാവില്ല, ഒരു പ്രതിബന്ധങ്ങള്‍ക്കും തളര്‍ത്താനാവില്ല ആ ജ്വാലയെ. 2016 ലെ യു.പി.എസ്.സി സിവില്‍ സര്‍വിസ് പരീക്ഷാഫലം വന്നപ്പോള്‍ എം.ബി.ബി.എസ്, എം.ഡി പത്തോളജിക്കാരിയായ, മെഡിക്കല്‍ കോളജ് അസോസിയേറ്റഡ് പ്രൊഫസറായ ആ യുവതി രാജ്യത്തെ ലക്ഷക്കണക്കിന് പേരെ പിന്നിലാക്കി 134-ാം റാങ്കോടെ ഐ.പി.എസ് കരസ്ഥമാക്കി! കഠിന തപസ്യയുടെയും തീവ്രഇച്ഛയുടെയും സദ്ഫലം. കൗമാരകാലത്ത്, ഒരു കഥാപാത്രത്തിന്റെ ജീവിതകഥയില്‍ നിന്ന് മുളപൊട്ടിയ വിത്ത് അങ്ങിനെ വളര്‍ന്ന് തളിര്‍ത്ത് പൂവിരിഞ്ഞ് സൗരഭ്യം പരത്തുകയായി!
പക്ഷെ ഇതുമായിരുന്നില്ല കഥയുടെ ക്ലൈമാക്‌സ്. കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലം മെഡിക്കല്‍ പ്രവേശന പരീക്ഷയും എം.ബി.ബി.എസ് പഠനവും എം.ഡി.പഠനവും ജോലിയുമായി കഴിഞ്ഞിരുന്ന അമൃതയ്ക്ക് ഐ.പി.എസ് പരിശീലനത്തിന്റെ ഭാഗമായി അതികഠിനമായ കായിക പരിശീലനങ്ങളും പരീക്ഷകളുമുണ്ട@ായിരുന്നു നേരിടാന്‍.
പൊലിസ് അക്കാദമിയിലെ പരിശീലനത്തില്‍ 16 കിലോമീറ്റര്‍ ക്രോസ് കണ്‍ട്രി ഓട്ടം, 21 കിലോമീറ്റര്‍ ഹാഫ്മാരത്തണ്‍, പത്ത് കിലോയിലധികം ഭാരവും ചുമന്ന് കൊ@ണ്ട് നാല്‍പ്പത് കിലോമീറ്റര്‍ റൂട്ട്മാര്‍ച്ച്, 20 അടി വെര്‍ട്ടിക്കല്‍ റോപ് വാക്, അസാധ്യമെന്ന് തോന്നാവുന്ന ഈ കാര്യങ്ങളത്രയും മറ്റെല്ലാവരെക്കാളും ഭംഗിയായി അവര്‍ നേരിട്ടു.
പരുക്കുകളൊന്നും കൂസാതെ തുടര്‍ന്ന ഈ കഠിന യത്‌നത്തിനൊടുവില്‍ അംഗീകാരങ്ങള്‍ അവരെ കാത്തിരിപ്പുണ്ടായിരുന്നു. പാസിങ്ഔട്ട് പരേഡ് ഗ്രൗണ്ട@ില്‍ അനൗണ്‍സ്‌മെന്റ് മുഴങ്ങി; ബെസ്റ്റ് ഫീമെയ്ല്‍ ഓള്‍റൗ@ണ്ടര്‍, ബെസ്റ്റ് ഔട് ഡോര്‍ പ്രൊബേഷണര്‍, കൂടാതെ സെക്കന്റ് ബെസ്റ്റ് പ്രൊബേഷണറും! എല്ലാം അമൃത ദുഹാന്‍ !!!! അതെ. ചിറകുകള്‍ വിരിച്ചു; പറന്നു!!!!.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.