2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മെക്‌സിക്കോയ്ക്കും പെറുവിനും ജയം

ജോര്‍ജിയ: അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ വമ്പന്‍മാരായ മെക്‌സിക്കോയ്ക്കും പെറുവിനും ജയം. മെക്‌സിക്കോ എതിരില്ലാത്ത ഒരു ഗോളിന് പരാഗ്വെയെ വീഴ്ത്തിയപ്പോള്‍ പെറു ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് എല്‍ സാല്‍വദോറിനെയാണ് പരാജയപ്പെടുത്തിയത്.
കോപ അമേരിക്കയ്ക്ക് മുന്‍പുള്ള സൗഹൃദ മത്സരം എന്ന രീതിയില്‍ കളത്തിലിറങ്ങിയ മെക്‌സിക്കോ പരാഗ്വെയ്‌ക്കെതിരേ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്.

എന്നാല്‍ പരാഗ്വെ പ്രതിരോധത്തിന് പ്രധാന്യം നല്‍കിയപ്പോള്‍ മെക്‌സിക്കോയുടെ ആക്രമണ ഫുട്‌ബോള്‍ പല സ്ഥലത്തും പാളിപ്പോയി. 32ാം മിനുട്ടില്‍ പരാഗ്വെയുടെ പ്രതിരോധം പാളിയപ്പോള്‍ ഗ്വാര്‍ഡാഡോ നേടിയ ഗോളാണ് മെക്‌സിക്കോയെ വിജയത്തിലെത്തിച്ചത്. എല്‍ സാല്‍ദവോറിനെതിരേ മികച്ച കളി പുറത്തെടുത്താണ് പെറു ജയം സ്വന്തമാക്കിയത്. റുയിഡിയസ്, പോളോ, യോറ്റുന്‍ എന്നിവര്‍ പെറുവിനായി സ്‌കോര്‍ ചെയ്തപ്പോള്‍ എല്‍ സാല്‍വദോറിന്റെ ആശ്വാസ ഗോള്‍ ബോനില്ല നേടി.
മറ്റു മത്സരങ്ങളില്‍ അമേരിക്ക എതിരില്ലാത്ത നാലു ഗോളിന് ബൊളീവിയയെ തകര്‍ത്തപ്പോള്‍ അര്‍മേനിയ ഒന്നിനെതിരേ ഏഴു ഗോളുകള്‍ക്ക് ഗ്വാട്ടിമാലയെ തകര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.