2022 September 29 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

മൃതദേഹത്തിന്‍റെ നിരക്ക് ഏകീകരണം; എയര്‍ ഇന്ത്യാ തീരുമാനം സ്വാഗതാര്‍ഹം : സമസ്ത ബഹ്റൈന്‍

#ഉബൈദുല്ല റഹ് മാനി  
 
മനാമ: വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം ഭാരം നോക്കി നിരക്ക് ഈടാക്കുന്ന രീതി ഒഴിവാക്കിയ എയര്‍ ഇന്ത്യയുടെ തീരുമാനം സമസ്ത ബഹ്റൈന്‍ സ്വാഗതം ചെയ്തു.പ്രവാസികളുടെ കാര്യങ്ങളിലെല്ലാം എയര്‍ ഇന്ത്യയില്‍ നിന്നും ഇത്തരം അനുകൂല സമീപനമുണ്ടാവണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. 
 
പ്രവാസികള്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന  ഈ സുപ്രധാന ആവശ്യം ഇപ്പോഴെങ്കിലും പരിഗണിച്ചതിന് എയര്‍ ഇന്ത്യാ മാനേജ്മെന്‍റിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.  തുടര്‍ന്നും ടിക്കറ്റ് നിരക്കു വര്‍ദ്ധന ഉള്‍പ്പെടെയുള്ള പ്രവാസികളുടെ യാത്രാ സംബന്ധമായ മുഴുവന്‍ വിഷയങ്ങളിലും എയര്‍ ഇന്ത്യയില്‍ നിന്നും ‍പ്രവാസികള്‍ക്ക് അനുകൂലമായ തീരുമാനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സമസ്ത ബഹ്റൈന്‍ നേതാക്കള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.