നേരത്തെ ആറു മണിക്കൂറെടുത്ത സ്ഥാനത്താണിത്
അല്‍മാറ്റി(കസാഖിസ്ഥാന്‍): റെക്കോര്‍ഡ് വേഗത്തില്‍ കുറഞ്ഞ സമയം കൊണ്ട് അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രത്തിലെത്തി മൂന്നംഗസംഘം. റഷ്യയുടെ സോയസ് എം.എസ് 17 റോക്കറ്റിലാണ് റഷ്യയുടെ സെര്‍ജി റിസില്കോവ്, സെര്‍ജി കുഡ് സ്വെര്ച്കോവ് എന്നിവരും നാസയുടെ കാത്ലീന് റുബിന്സും മൂന്നു മണിക്കൂര്‍ മൂന്നു മിനുട്ട് സമയംകൊണ്ട് ബഹിരാകാശത്തെത്തിയത്. കസാഖിസ്ഥാനിലെ റഷ്യയുടെ ബെയ്കോനര് കോസ്മോഡ്രോം ബഹിരാകാശകേന്ദ്രത്തില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ 6.45നാണ് മൂവര്‍ സംഘവുമായി സോയസ്എം.എസ്17 പറന്നുയര്‍ന്നത്. നേരത്തെ ആറു മണിക്കാറായിരുന്നു ബഹിരാകാശ കേന്ദ്രത്തിലെത്താന്‍ എടുത്തിരുന്നത്. സോയസ് പേടകം ബഹിരാകാശ നിലയത്തിലെത്തുന്നതിനു മുമ്പ് രണ്ടു തവണ മാത്രമേ ഭൂമിയെ ചുറ്റിയുള്ളൂ. ഇതും റെക്കോര്‍ഡാണ്. രണ്ടു മണിക്കൂറിനകം പേടകം നിലയത്തിലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള സോയസ് റോക്കറ്റ് റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസ് വികസിപ്പിച്ചെടുത്തത് 2019ലാണ്.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.