ടി. മുഹമ്മദ്
തിരുവനന്തപുരം
എലിപ്പനി ലക്ഷണങ്ങളോടെ സംസ്ഥാനത്ത് മൂന്നു മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 42 മരണം.
മാർച്ചിൽ പത്തു പേരുടെയും ഫെബ്രുവരിയിൽ 14 പേരുടെയും ജനുവരിയിൽ 18 പേരുടെയും മരണം എലിപ്പനി മൂലമാണെന്ന് സംശയിക്കുന്നതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഈ മാസം ഒരാളുടെ മരണവും റിപ്പോർട്ട് ചെയ്തു. ഈ വർഷം 11 പേരുടെ മരണകാരണം എലിപ്പനിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. മൂന്നു പേരുടെ മരണം ഡെങ്കിപ്പനി ബാധയെ തുടർന്നാണെന്നും സംശയിക്കുന്നുണ്ട്.
ആകെ 454 പേരാണ് ഈ വർഷം എലിപ്പനി ലക്ഷണങ്ങളോടെ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടിയത്. 333 പേരിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 959 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി.
ഈ മാസം ഇതുവരെ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 22 പേരും എലിപ്പനി ലക്ഷണങ്ങളോടെ 12 പേരും ചികിത്സ തേടി. എട്ടു പേർ ടൈഫോയ്ഡ് ലക്ഷണങ്ങളോടെയും ചികിത്സ തേടി. 2022 ഇതുവരെ ആകെ 161 പേരാണ് ടൈഫോയ്ഡ് ലക്ഷണങ്ങളോടെ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. ഡെങ്കിപ്പനി ഏറ്റവും കൂടുതൽ തിരുവനന്തപുരത്തും എലിപ്പനി എറണാകുളം ജില്ലയിലുമാണ് റിപ്പോർട്ട് ചെയ്തത്.
Comments are closed for this post.