
കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവാലിയില്‍ മൂന്നര വയസുള്ള സ്വന്തം മകളെ കൊന്നു മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച മാതാപിതാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുന്‍പു കൊല്ലപ്പെട്ട ഇസ്റ സലീം സബാ അബ്ദുള്ള ബോഹാന്റെ മൃതദേഹം വീട്ടിലെ ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെടുക്കുകയായിരുന്നു.
ഇരുപത്തിയാറുകാരനായ സലീംസബാ അബ്ദുള്ള ബൊഹാനും ഇരുപത്തിമൂന്നുകാരിയായ ഭാര്യ അമീറ ഹമീദ് ഹുസൈനും ചേര്‍ന്നു മയക്കുമരുന്നിന്റെ ലഹരിയിലാണു കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുട്ടിയുടെ തോളിലും കാലിലുമെല്ലാം പൊള്ളലേറ്റതിന്റെ പാടുകളുണ്ട്. ഉപദ്രവിച്ചതിന്റെ മറ്റു പാടുകളും ശരീരത്തിലുണ്ട്. കൊലപ്പെടുത്തിയ ഉടന്‍തന്നെ മൃതദേഹം ഫ്രീസറില്വച്ചതായി പിതാവ് സമ്മതിച്ചു.
ഇവരുടെ നാലു കുട്ടികളില്‍ ഒന്നിനെ പോലും കൃത്യമായി നോക്കിയിരുന്നില്ലെന്നും വളരെ മോശമായാണു കുട്ടികളോടു പെരുമാറിയിരുന്നതെന്നും പൊലിസ് കണ്ടെത്തി. സ്വഭാവദൂഷ്യത്തെ തുടര്‍ന്നു ബൊഹാനെ ജോലിയില്‍നിന്ന് അധികൃതര്‍ നീക്കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
Comments are closed for this post.