2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മൂന്നര കോടി കടന്ന് കൊവിഡ് 

 
 
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്നരകോടി കടന്നു. ഇതുവരെ 3,51,21,850 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണം 10,37,520 ആയി ഉയര്‍ന്നു. 2,61,16,755 പേര്‍ ഇതുവരെ രോഗമുക്തി നേടി.
അമേരിക്കയില്‍ 76 ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് മരണസംഖ്യയും കുതിച്ചുയരുകയാണ്. 2,14,277 പേരാണ് യു.എസില്‍ ഇതിനകം മഹാമാരി ബാധിച്ച് മരിച്ചത്. രണ്ടാമതുള്ള ഇന്ത്യയില്‍ ആകെ കൊവിഡ് മരണം 1,01,782 ആയി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 65,49,374 ആയും ഉയര്‍ന്നു. 
രോഗബാധിതരുടെ എണ്ണത്തില്‍ ബ്രസീലാണ് മൂന്നാം സ്ഥാനത്ത്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അമ്പത് ലക്ഷത്തോടടുക്കുകയാണ്. ഇതുവരെ 49,06,833 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണം 1,46,011 ആയി. റഷ്യ, കൊളംബിയ, പെറു, അര്‍ജന്റീന, സ്‌പെയിന്‍, മെക്‌സിക്കോ എന്നിവയാണ് പിന്നില്‍. 
 
 
 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.