
കോഴിക്കോട്: ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് കാംപയിന്റെ മുന്നോടിയായുള്ള ജില്ലാ കണ്‍വന്‍ഷനുകള്‍ സമാപിച്ചു. ഇന്നലെ നടന്ന ഇടുക്കി ജില്ലാ കണ്‍വന്‍ഷനോടെയാണ് പരിപാടിക്ക് സമാപനമായത്. തൊടുപുഴ ലബ്ബാ സാഹിബ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്വന്ഷന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എച്ച് അബ്ദുല്‍ സലാം ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം.എ ശുക്കൂര്‍ അധ്യക്ഷത വഹിച്ചു. സെപ്റ്റംബര്‍ 20നകം മണ്ഡലം കണ്‍വന്‍ഷനുകളും 30നകം പഞ്ചായത്ത് കണ്‍വന്‍ഷനുകളും പൂര്‍ത്തിയാക്കി ഒക്ടോബര്‍ ഒന്ന് മുതല്‍ 15 വരെ ശാഖാ, വാര്‍ഡ് തലങ്ങളില്‍ ഗൃഹ സമ്പര്‍ക്ക പരിപാടികളും മെമ്പര്‍ഷിപ്പ് വിതരണവും നടക്കും. കാംപയിന് മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ തെരെഞ്ഞെടുപ്പ് സമിതി അംഗങ്ങളുടെ യോഗം ഇന്ന് രണ്ടിന് കോഴിക്കോട് ലീഗ് ഹൗസില്‍ ചേരും.