
മുസഫര്‍നഗര്‍: മുസഫര്‍ നഗറിലെ ജയിലില്‍ കലാപത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
ഗുരുതരമായി പരുക്കേറ്റ മൂന്നുപേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണെന്നും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ജയിലിനുള്ളില്‍ നിയോഗിച്ചതായും അധികൃതര്‍ അറിയിച്ചു.
തടവുകാരും അധോലോക ഗുണ്ടകളുമായ ഗയ്യൂറിന്റെയും ഷാരൂഖിന്റെയും അനുയായികള്‍ തമ്മില്‍ വാഗ്വാദം ഉണ്ടാവുകയും ഇരുചേരിയായി തിരിഞ്ഞുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയുമായിരുന്നെന്ന് പൊലിസ് പറഞ്ഞു. അക്രമികള്‍ ഷേവിംഗ് റേസറും വടികളും ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടല്‍. പ്രശ്നത്തില്‍ ഇടപെടാന്‍ ശ്രമിച്ച ജയില്‍ ഗാര്‍ഡുമാരെ തടവുകാര്‍ അടിച്ചോടിച്ചു.
കഴിഞ്ഞ രണ്ടുമാസത്തിനിടെ സംസ്ഥാനത്തെ നാലു ജയിലുകളില്‍ ഇത്തരത്തില്‍ കലാപം ഉണ്ടായി.