2022 May 22 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മുലായമിന്റെ വിശ്വസ്തന്‍ അംബിക ചൗധരി ബി.എസ്.പിയില്‍

  • ബഹുജന്‍ സമാജ് പാര്‍ട്ടി സീറ്റില്‍ ബലിയയിലെ രസ്രയില്‍ മത്സരിക്കും

ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളിലൊരാളായ അംബിക ചൗധരി ബി.എസ്.പിയിലേക്ക്. മുലായം സിങ് യാദവിന്റെ വിശ്വസ്തനായ ചൗധരി പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയാണെന്നും സ്ഥാനങ്ങളും അംഗത്വവും ഒഴിയുകയാണെന്നും  വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മായാവതിയുടെ അധ്യക്ഷതയിലുള്ള ബഹുജന്‍ സമാജ് പാര്‍ട്ടി സീറ്റില്‍ ബലിയയിലെ രസ്രയില്‍ മത്സരിക്കുമെന്നും ചൗധരി അറിയിച്ചു. മായാവതിക്കൊപ്പമാണ് ചൗധരി വാര്‍ത്താസമ്മേളനത്തിനെത്തിയത്.

മുഖ്യമന്ത്രി അഖിലേഷ് യാദവ് പിതാവ് മുലായം സിങ്ങിനെ അവഹേളിക്കുകയാണ് ചെയ്തിരിക്കുന്നത്. മുലായമിനോടുള്ള അദ്ദേഹത്തിന്റെ സമീപനം ലജ്ജാവഹമാണ്. ഇനിയുള്ള കാലം ബി.എസ്.പിക്ക് വേണ്ടി സമര്‍പ്പിക്കാനാണ് തന്റ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

അംബിക ചൗധരിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി മായാവതി അറിയിച്ചു. ഉത്തര്‍പ്രദേശിലെ മുസ്‌ലിംകള്‍ സമാജ് വാദി പാര്‍ട്ടിയെ പിന്തുണച്ച് തങ്ങളുടെ വോട്ട് നഷ്ടപ്പെടുത്തില്ലെന്നും അവര്‍ ബി.എസ്.പിക്കൊപ്പം നിന്ന് ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്നും മായാവതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.