2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

മുന്‍ എം.പി മനോജിനു നേരെ സി.പി.എം കൈയേറ്റ ശ്രമം

മണ്ണഞ്ചേരി: മുന്‍ എം.പി ഡോ. കെ.എസ് മനോജിനെ കൈയേറ്റം ചെയ്യാന്‍ സി.പി.എം പ്രവര്‍ത്തകരുടെ ശ്രമം. വോട്ടുചെയ്യാനെത്തിയ മനോജിനെ സി.പി.എം പ്രവര്‍ത്തകര്‍ അസഭ്യംപറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയുമായിരുന്നു.
എം.പിയായിരുന്ന സന്ദര്‍ഭത്തില്‍ സന്തതസഹചാരികളായിരുന്നവരാണ് കൈയേറ്റത്തിന് മുമ്പിലുണ്ടായിരുന്നതെന്ന് മനോജ് പറഞ്ഞു. വിവരം അറിഞ്ഞെത്തിയ നാട്ടുരോട് മദ്യലഹരിയില്‍ സഭവിച്ചതാണെന്ന മറുപടിയാണ് നേതൃത്വം നല്‍കിയത്. സംഭവത്തില്‍ യു.ഡി.എഫ് ആലപ്പുഴ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ കെ.വി.മേഘനാദന്‍ ചെയര്‍മാന്‍ ആര്‍.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രതിഷേധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.