
പനജി: പുതിയ സീസണ് ഐ.എസ്.എല്ലിന് വേണ്ടി എഫ്.സി ഗോവ പുതിയൊരു വിദേശ താരത്തെ കൂടി ടീമിലെത്തിച്ചു. സ്പാനിഷ് മിഡ്ഫീല്‍ഡറായ ആല്ബെര്ടോ നൊഗേരയേയാണ് എഫ്.സി ഗോവ ടീമിലെത്തിച്ചത്. രണ്ട@ു വര്‍ഷത്തെ കരാറിലാണ് ആല്ബെര്ടോ എത്തുന്നത്. മുമ്പ് അത്ലറ്റിക്കോ മാഡ്രിഡിന് വേ@ണ്ടി കളിച്ചിട്ടുള്ള താരമാണ്. അത്ലറ്റിക്കോ മാഡ്രിഡ് സി ടീമിനായും ബി ടീമിനായും സീനിയര്‍ ടീമിനായും ആല്‍ബെര്‍ട്ടോ കളിച്ചിട്ടുണ്ട@്.ലാലിഗ ക്ലബായ ഗെറ്റഫെയുടെ അക്കാദമിയിലൂടെ വളര്‍ന്ന താരമാണ്. ഇംഗ്ല@ണ്ടില്‍ ബ്ലാക്ക്പൂള്‍ ക്ലബിനായും കളിച്ചിട്ടുണ്ട@്.
അവസാന വര്‍ഷങ്ങളില്‍ സ്പാനിഷ് ക്ലബുകളായ ലോര്‍ക, നുമാന്‍സിയ, റേസിംഗ് സാന്റന്റര്‍ എന്നീ ക്ലബുകള്‍ക്കായും താരം ബൂട്ടുകെട്ടിയിട്ടു@ണ്ട്. എഫ്.സി ഗോവ ഈ സീസണില്‍ ടീമിലെത്തിക്കുന്ന നാലാമത്തെ വിദേശ താരമാണിത്.