2021 April 19 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മുന്‍മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് പുറത്താക്കി

അഗര്‍ത്തല: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സമിര്‍ രഞ്ജന്‍ ബര്‍മനെ പാര്‍ട്ടിയില്‍ നിന്ന് ആറുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. എ.ഐ.സി.സി അച്ചടക്ക സമിതിയുടെ നിര്‍ദേശപ്രകാരമാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തതെന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ബിരജിത് സിന്‍ഹ അറിയിച്ചു. അഗര്‍ത്തലയില്‍ നടന്ന ഒരു പരിപാടിയില്‍ പാര്‍ട്ടി നിര്‍ദേശം മറികടന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുമായി വേദി പങ്കിട്ടിരുന്നു. തുടര്‍ന്ന് തുടര്‍ച്ചയായി പാര്‍ട്ടി നിര്‍ദേശങ്ങള്‍ അവഗണിച്ച് തൃണമൂല്‍ വേദികളില്‍ എത്തുന്നതാണ് നടപടിക്ക് കാരണം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.