
ഇറ്റാനഗര്‍: മുന്‍ മുഖ്യമന്ത്രി കാലികോ പുള്‍ ആത്മഹത്യ ചെയ്ത ഔദ്യോഗിക വസതി അതിഥി മന്ദിരമാക്കി സര്‍ക്കാര്‍ ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്‍പതിനായിരുന്നു മുഖ്യമന്ത്രി കാലികോ പുള്‍ ഔദ്യോഗിക വസതിയില്‍ ആത്മഹത്യ ചെയ്തത്. പുതിയ അതിഥി മന്ദിരത്തിന്റെ ഉദ്ഘാടനം ചീഫ് സെക്രട്ടറി ശകുന്തള ഡോലെ ഗാംലിന് നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ മരണശേഷം ഔദ്യോഗിക വസതിയെ പ്രേതാലയം എന്നായിരുന്നു ജനങ്ങള്‍ വിളിച്ചിരുന്നത്.