കൊച്ചി: ശിവശങ്കറിനെതിരേ ശക്തമായ തെളിവുകളും കേസിലെ പ്രതികളുടെയും സാക്ഷികളുടെയും മൊഴികളുമുണ്ടെന്ന് ഹൈക്കോടതി. പ്രാഥമികമായി തന്നെ കേസ് നിലനില്‍ക്കുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതു കേസിനെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.
കോടതിയുടെ മറ്റ് പ്രധാന നിരീക്ഷണങ്ങള്‍:
ഔദ്യോഗിക ചുമതലകളുടെ ഭാഗമായി സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളുടെ ഭാഗമാകേണ്ട സാഹചര്യം ശിവശങ്കറിനില്ല
സ്വപ്നയുമായി ഔദ്യോഗിക ബന്ധം മാത്രമാണുണ്ടായിരുന്നതെങ്കില്‍ എന്തിന് സാമ്പത്തിക ഇടപാടുകളില്‍ ബന്ധപ്പെട്ടു
യു.എ.ഇ കോണ്‍സുലേറ്റ് സെക്രട്ടറിയുമായി സംവദിക്കുന്നതിന് സ്വപ്ന മുഖേന ഇടപെട്ടിട്ടുണ്ടെന്ന് ശിവശങ്കര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്
യാതൊരുവിധ ആവശ്യവുമില്ലാത്ത പ്രവൃത്തിയാണ് ഔദ്യോഗിക പദവിയിലിരിക്കുന്ന ശിവശങ്കര്‍ ചെയ്തത്
വളരെ വ്യാപ്തിയുള്ള കുറ്റകൃത്യത്തിലാണ് ശിവശങ്കര്‍ പങ്കാളിയായത്
ഇ.ഡിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ഉത്തരവാദിത്തം ശിവശങ്കറിനുണ്ട്
കൂടുതല്‍ ചോദ്യം ചെയ്തു തെളിവുകള്‍ ശേഖരിക്കണമെന്ന ഇ.ഡിയുടെ വാദം മുഖവിലയ്‌ക്കെടുക്കുന്നു
കള്ളപ്പണം വെളുപ്പിച്ചതില്‍ ശിവശങ്കറിന് പങ്കുണ്ടെന്ന വാദം തള്ളിക്കളയാന്‍ കഴിയില്ല
ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിന് ആവശ്യമായ തെളിവുകള്‍ അന്വേഷണ ഏജന്‍സികളുടെ കൈവശമുണ്ട്
അറസ്റ്റു ആവശ്യമെങ്കില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു അന്വേഷണ സംഘത്തിനു മുന്നോട്ടുപോകാം
Comments are closed for this post.