2021 August 01 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മുത്വലാഖ്: മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിനെ നിരോധിക്കണമെന്ന് യു.പി മന്ത്രി

ലഖ്‌നൗ: മുത്വലാഖ് പോലുള്ള തെറ്റായ ആചാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡി(എ.ഐ.എം.പി.എല്‍.ബി)നെ നിരോധിക്കണമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി. യു.പി ന്യൂനപക്ഷകാര്യ മന്ത്രിയായ മുഹ്‌സിന്‍ റസയാണ് ആവശ്യവുമായി രംഗത്തെത്തിയത്.
എ.ഐ.എം.പി.എല്‍.ബി ആള്‍ ഇന്ത്യാ മൗലവി പേഴ്‌സനല്‍ ലോ ബോര്‍ഡാണെന്നും മുഹ്‌സിന്‍ പരിഹസിച്ചു.
സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതിനു പകരം സ്ത്രീകളെ പീഡിപ്പിക്കുന്ന മുത്വലാഖ് പോലെയുള്ള വിഷയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം സംഘടനകളെ നിരോധിക്കേണ്ടതുണ്ട്. മുത്വലാഖ് ഭരണഘടനാ വിരുദ്ധമാണ്. രാജ്യത്തെ ഏതു സംഘടനയ്ക്കും ഭരണഘടനാപരമായി പ്രവര്‍ത്തിക്കാന്‍ ബാധ്യതയുണ്ടെന്നും മുഹ്‌സിന്‍ റസ കൂട്ടിച്ചേര്‍ത്തു.
മുത്വലാഖ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നിലപാടിനെ പിന്തുണച്ച മുഹ്‌സിന്‍ നടപടി നിരോധിക്കാനായി പുതിയ നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
മുഹ്‌സിന്‍ റസയുടെ പ്രസ്താവനക്കെതിരേ എ.ഐ.എം.പി.എല്‍.ബി അംഗം മൗലാനാ ഖാലിദ് റാശിദ് ഫറങ്കിമഹല്ലി രംഗത്തെത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.