
റിയാദ് : മതേതര ജനാധിപത്യത്തിന്റെ ഈറ്റില്ലമെന്ന് വിശേഷിപ്പിക്കപ്പെട്ട ഭാരതീയ പാരമ്പര്യത്തിന് നിരക്കാത്തതാണ് മുത്തലാഖ് വിവാദമെന്ന് എസ് വൈ എസ് സഊദി നാഷണല്‍ കമ്മറ്റി.
കഥയറിയാതെ ആട്ടം തുള്ളുന്ന ചില തല്‍പ്പര കക്ഷികളുടെ ഇംഗീതത്തിനു വഴിപെടുക എന്നത് ജനാധിപത്യത്തില്‍ കേട്ട് കേള്‍വി ഇല്ലാത്തതാണ്.
ഈയവസ്ഥയാണ് മോദി സര്‍ക്കാര്‍ പിന്തുടരുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ ഇത്തരം നടപടികളില്‍ നിന്ന് പിന്മാറണമെന്നും മതകീയ ആചാരങ്ങള്‍ക്കു വിലങ്ങ് തടിയാകാത്ത രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും എസ് വൈ എസ് സഊദി നാഷണല്‍ കമ്മറ്റി ചെയര്മാന് സയ്യിദ് ഉബൈദുല്ല തങ്ങള്‍, പ്രസിഡണ്ട് അബ്ദുല്‍ കരീം ബാഖവി പൊന്മള, ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന് അറക്കല്‍, ട്രഷറര്‍ സൈദലവി ഫൈസി പനങ്ങാങ്ങര, വര്‍ക്കിംഗ് സെക്രട്ടറി അസ് ലം അടക്കാത്തോട് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.