മാധ്യമങ്ങള്‍ക്ക് വീണ്ടും വിമര്‍ശനം
തിരുവനന്തപുരം: എന്‍.ഐ.എ ചേദ്യം ചെയ്യലിനു ശേഷം തലസ്ഥാനത്തെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കി ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ചും മാധ്യമങ്ങളെ വിമര്‍ശിച്ചും മന്ത്രി പ്രതികരിച്ചത്. എതിരാളികള്‍ക്ക് കൊല്ലാന്‍ കഴിഞ്ഞേക്കും എന്നാല്‍ തന്നെ തോല്‍പ്പിക്കാന്‍ ആവില്ലെന്ന് മന്ത്രി ജലീല്‍ പറഞ്ഞു.
ഒരു മുടിനാരിഴ പോലും തെറ്റു ചെയ്യാത്തതു കൊണ്ടാണ് ആരെയും കൂസാതെ മുന്നോട്ടു പോകാന്‍ കഴിയുന്നതെന്ന വിശദീകരണവുമായാണ് പ്രതികരണം ആരംഭിക്കുന്നത്. സാക്ഷിമൊഴി നല്‍കാന്‍ വിളിച്ചതിനെ അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്നു ചോദിക്കാനാണെന്നു ചിലര്‍ പ്രചരിപ്പിച്ചു. എന്നാല്‍ എന്‍.ഐ.എ നല്‍കിയ നോട്ടിസ് പുറത്തുവന്നതോടെ ഇവര്‍ കളം മാറ്റി ചവിട്ടിയെന്നും ജലീല്‍ പരിഹസിച്ചു.
കലാപകാരികള്‍ക്ക് അപായപ്പെടുത്താനായി താന്‍ എത്തുന്ന സ്ഥലവും താമസിക്കുന്ന ഇടവും തല്‍സമയം വിവരം നല്‍കുന്ന മാധ്യമപ്രവര്‍ത്തകരോടു സഹാതാപവും രേഖപ്പെടുത്തുന്നു. പത്തൊന്‍പതര സെന്റും വീടും തനിക്കും ഭാര്യയ്ക്കും ലഭിക്കുന്ന ശമ്പളവും മാത്രം വരുമാനമായുള്ളവന് പടച്ച തമ്പുരാനെയല്ലാതെ ആരെയും ഭയമില്ല. ഇതില്‍ തന്നെ വീടു അഞ്ചു ലക്ഷം ലോണെടുത്തതിന്റെ പേരില്‍ പണയത്തിലാണ്. വാഹനവും സ്വര്‍ണവും സ്വന്തമായില്ലാത്ത തന്നെ എതിരാളികള്‍ക്കു കൊല്ലാന്‍ കഴിഞ്ഞേക്കുമെങ്കിലും തോല്‍പിക്കാനാവില്ലെന്നു പറഞ്ഞാണ് പ്രതികരണം അവസാനിപ്പിക്കുന്നത്.
Comments are closed for this post.