മുങ്ങിത്താഴുമ്പോള്‍ അവരെത്തും; അഭയാര്‍ഥികളെ രക്ഷിക്കാന്‍
മെഡിറ്ററേനിയന്‍ കടലിലൂടെ ഒഴുകി നടക്കുന്ന അഭയാര്‍ഥികള്‍… അവരുടെ എണ്ണം 2,68,000 കടന്നിരിക്കുന്നുവെന്നാണ് യു.എന്‍ അഭയാര്ഥീ ഏജന്‍സിയുടെ കണക്ക്. അഭയം തേടി കടല്‍ കടക്കുന്നതിനിടെ 3,100 പേര് അപകടത്തില്‍പ്പെട്ട് മരിക്കുകയോ കാണാവുകയോ ചെയ്തു.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധിയാണ് ഇപ്പോള്‍ ലോകം നേരിടുന്നത്. സിറിയ, ലിബിയ, അഫ്ഗാനിസ്ഥാന്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കര, കടല്‍ വ്യത്യാസമില്ലാതെ ആശ്രയം തേടിയുള്ള യാത്ര തുടരുകയാണ്.
വടക്കന്‍ ആഫ്രിക്കയില്‍ നിന്ന് ഇറ്റലിയിലേക്കുള്ള സെന്‍ട്രല്‍ മെഡിറ്ററേനിയന്‍ കടല്‍ മാര്‍ഗമാണ് ഏറ്റവും അപകടം പിടിച്ചത്. ഈ വഴിയില്‍ 2000 മുതലിങ്ങോട്ട് 23,000 ല്‍ അധികം പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്.
ഇവിടെയാണ് ജീവകാരുണ്യത്തിന്റെ മഹാമാതൃകയുമായി ജര്‍മനിയിലെ ഒരു സംഘമെത്തുന്നത്. മെഡിറ്ററേനിയന്‍ കടലിലൂടെ അക്കരെയെത്താന്‍ ശ്രമിക്കുന്നവരെ സഹായിക്കാനും രക്ഷിക്കാനുമായി രാത്രികാലങ്ങളില്‍ ഇവര്‍ ഉറക്കമിളച്ച് കാത്തിരിക്കും. ലിബിയന്‍ തീരത്ത് തമ്പടിക്കുന്ന ഈ സംഘം പൊതുസേവനം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന സാധാരണക്കാരാണ്.
കടപ്പാട്: അല്‍ജസീറ
-
-
ഈ ‘കടല്ക്കാവല്ക്കാര്’ ലിബിയന്‍ തീരത്തിന്റെ 24 മൈല്‍ അകലത്തില്‍ സര്‍വ്വ സന്നാഹവുമായി മുഴുസമയ നിരീക്ഷണം നടത്തുന്നുണ്ടാവും. സര്‍ക്കാരിതര സ്വകാര്യ സംഘമാണ് ഇവരെന്നതാണ് പ്രത്യേകത.
-
-
ഒരു റബ്ബര്‍ ഡിങ്കി നല്കി വലിയ റബ്ബര്‍ ബോട്ടില്‍ കുത്തിനിറച്ചാണ് അഭയാര്‍ഥികളെ കള്ളക്കടത്തുകാര്‍ അക്കരെയെത്തിക്കുന്നത്. ഇതിനിടെ അപകടത്തില്‍പ്പെട്ടാണ് അധികപേരും മരണത്തിന് കീഴടങ്ങുന്നത്. റബ്ബര്‍ ബോട്ടില്‍ കണ്ടെത്തിയപ്പോള്‍ രക്ഷപ്പെടുത്തുന്ന ‘കടല്ക്കാവല്ക്കാര്’.
-
-
ഭാരം താങ്ങാനാവാതെ റബ്ബര്‍ ഡിങ്കി പൊട്ടിയപ്പോള്‍ നീന്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നയാള്‍. ഇയാളെ അപ്പോള്‍ തന്നെ കടല്ക്കാവല്ക്കാര് രക്ഷപ്പെടുത്തി.
-
-
രക്ഷപ്പെടുത്തിക്കഴിഞ്ഞാല്‍ അവിടെയുള്ള റബ്ബര്‍ ബോട്ടും ഡിങ്കികളും സംഘം അഗ്നിക്കിരയാക്കും. ഒരിക്കല്‍ കൂടി കള്ളക്കടത്തു സംഘം ഇതുപയോഗിച്ച് ജനങ്ങളെ അപകടത്തിലാക്കുമെന്നതിനാലാണിത്.
-
-
ഇറ്റാലിയന്‍ നേവിയും സജീവമായി കടലില്‍ തന്നെയുണ്ട്, അഭയാര്‍ഥികളെ കണ്ടെത്താനായി സ്പീഡ് ബോട്ടിലെത്തുന്ന ഇറ്റാലിയന്‍ നേവി സംഘം. ഇറ്റാലിയന്‍ തീരത്തുനിന്നു കണ്ടെത്തുന്ന അഭയാര്‍ഥികളെ ഇവര്‍ ഇറ്റലിയിലെത്തിക്കും.
-
-
ആഴക്കടലില്പ്പെട്ടു പോകുമായിരുന്ന തങ്ങളെ രക്ഷപ്പെടുത്തിയ, കടല്ക്കാവല്ക്കാരുടെ കപ്പലിലെത്തിയ നൈജീരിയന്‍ അഭയാര്‍ഥികള്‍. സംഘം നല്കിയ കുടിവെള്ളത്തില്‍ ആശ്വാസം കണ്ടെത്തുന്നു.
-
-
ലിബിയന്‍ തീരത്ത് മണിക്കൂറുകളോളം വെറുമൊരു റബ്ബര്‍ ട്യൂബില്‍ പിടിച്ചുനിന്ന ഒരു നൈജീരിയന്‍ അഭയാര്‍ഥിയെ സംഘം രക്ഷപ്പെടുത്തിയപ്പോള്‍ ദൈവത്തിന് നന്ദി പ്രകടിപ്പിക്കുന്നു.
-
-
ഇറ്റാലിയന്‍ തീരസംരക്ഷണ സേനയുടെ വിമാനവും അഭയാര്ഥീ നിരീക്ഷണത്തിനായി സജ്ജീകരിച്ചിട്ടുണ്ട്. ഇവരുടെ നിര്‍ദേശവും കടല്ക്കാവല് സംഘത്തിനും ഇറ്റാലിയന്‍ നേവിക്കും തുണയാവാറുണ്ട്.
-
-
ലൈഫിനു വേണ്ടി…. ലൈഫ് ജാക്കറ്റിനു വേണ്ടി കാത്തിരിക്കുന്ന 120 അംഗ അഭയാര്‍ഥി സംഘം. ഇതാണ് കള്ളക്കടത്തുകാരുടെ കടത്തുരീതി. ഇവരെ കണ്ടെത്തി ‘കടല്ക്കാവല്ക്കാര്’ തങ്ങളുടെ കപ്പലിലേക്കും വലിയ ബോട്ടുകളിലേക്കും കയറ്റുകയാണ് ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.