നിന്റെ കണ്ണീരിനെക്കാള്‍
ചൂടുണ്ടായിരുന്നു
ആ മനുഷ്യന്റെ കണ്‍തടത്തിന്.
ഭൂമിയെത്തന്നെ
ഉരുക്കിക്കളയുന്ന ചൂട്…
ആദ്യത്തെ കണ്മണി
ബധിരയും ഊമയും…
തളര്‍ന്നില്ല,
തളര്‍ന്നതായി ഭാവിച്ചില്ല…
നിന്നെ ചേര്‍ത്തുപിടിച്ചു,
കൊണ്ടുനടന്നു…
വിദ്യാലയങ്ങളില്‍ കൂട്ടിരുന്നു…
തലയുര്‍ത്തി നിന്റെകൈ
നെഞ്ചോടുചേര്‍ത്ത്
ഒപ്പം നടത്തി…
ചിറകുകള്‍ക്ക്
ശക്തിയാര്‍ജ്ജിച്ചപ്പോള്‍
നീ പറന്നകന്നു…
സ്‌നേഹത്തിന്റെ ചൂടുകാണാതെ
ഇന്നലെ ഒരുവനോടൊപ്പം…
വീണുപോയി ആ മനുഷ്യന്‍,
കുഴിമാടത്തില്‍ വയ്ക്കുമ്പോള്‍
വന്നു, നീ…
മകളേ നിനക്കിനി
ആര് മാപ്പുനല്‍കും?
Comments are closed for this post.