2022 May 23 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മുഖ്യമന്ത്രി തള്ളിയിട്ടും ചൈനയെ കൈവിടാതെ കോടിയേരി

തിരുവനന്തപുരം
സി.പി.എം സമ്മേളനങ്ങളിലുയർന്ന ചൈനീസ് അനുകൂല ചർച്ചകളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയെങ്കിലും ചൈനയെ കൈവിടാതെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചൈനയ്‌ക്കെതിരായ വിമർശനങ്ങളെ പ്രതിരോധിച്ചായിരുന്നു ഇന്നലെ സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ കോടിയേരിയുടെ പ്രസംഗം.
ആഗോളവൽകരണ കാലത്ത് ചൈന പുതിയ പാത തെളിക്കുകയാണ്. ആധുനിക രീതിയിലെ സോഷ്യലിസ്റ്റ് സാമൂഹികക്രമം ചൈന രൂപപ്പെടുത്തുന്നു. 2021ൽ ദാരിദ്ര്യനിർമാർജനം കൈവരിക്കാൻ ചൈനയ്ക്കു കഴിഞ്ഞത് നേട്ടമാണ്. ഈ നിലയ്ക്ക് ചൈനയുടെ പ്രവർത്തനങ്ങൾ അംഗീകരിക്കേണ്ടതാണ്.
താലിബാനോടുള്ള ചൈനയുടെ നിലപാട് അവരുടെ അതിർത്തിയുമായി ബന്ധപ്പെട്ടതും ആഭ്യന്തരവുമാണ്. എന്നാൽ സോഷ്യലിസ്റ്റ് രാജ്യമെന്ന നിലയിൽ സാമ്രാജ്യത്വ രാജ്യങ്ങളെ പ്രതിരോധിക്കുന്നതിൽ ചൈനയ്ക്ക് വീഴ്ചപറ്റിയെന്ന മുഖ്യമന്ത്രിയുടെ വിമർശനം ശരിയാണെന്നും കോടിയേരി പറഞ്ഞു. ചൈനയുടെ നിലപാടുകൾ സോഷ്യലിസ്റ്റ് രാജ്യത്തിന് ചേർന്നതല്ലെന്ന വിമർശനം സമ്മേളനത്തിൽ ഉയർന്നതിനുള്ള മറുപടിയിലാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.